lathika

കോട്ടയം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ പ്രവർത്തകർ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ലതിക സുഭാഷ്. വനിതയായ ഒരു എം.പി ക്കെതിരെ ഇത്തരത്തിൽ ഉണ്ടായ അക്രമണത്തെ അവർ അപലപിച്ചു. കർശന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടായില്ലെങ്കിൽ മഹിളാ കോൺഗ്രസ് ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.