veedu

കുറിച്ചി: കുറിച്ചിയിൽ കാറ്റിലും മഴയിലും വ്യാപക നാശം.മരങ്ങൾ കടപുഴകിവീണ് വീടുകൾ ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്തിലെ 15 ാം വാർഡിൽ കോളനി നമ്പർ മുപ്പത്തിനാലിൽ വിജയന്റെയും, 14 ാം വാർഡ് കണവുംതറ വീട്ടിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി മുരളീധരന്റെയും വീടിനു മുകളിലേക്ക് മരം കടപുഴകി വീണു.രണ്ടു വീടുകളുടെയും മേൽക്കൂരയും ചുവരുകളും തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരിൽ, വില്ലേജ് ഓഫീസർ സലിം സദാനന്ദൻ, വാർഡ് അംഗം രമ്യ രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും, ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.