ചങ്ങനാശേരി: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരെ വസതിയിലെത്തി ആദരിച്ചു. എൻ.എസ്.എസ് കോളേജ് റിട്ട പ്രഫ. നാരായണകുറുപ്പിനെ ആദരിച്ചു കൊണ്ട് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ ജോസി സെബാസ്റ്റ്യൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ സജ്ജാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, മുൻ നഗരസഭ ചെയർമാൻ എം എച്ച് ഹനീഫാ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, ഡി.സി.സി മെമ്പർ തോമസ് അക്കര, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹീം, ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി, രഞ്ജിത്ത് അറയ്ക്കൽ, മെൽബിൻ മാത്യൂ,പുഷ്പാ ലിജോ,ശ്യാം സാംസൺ, രേഷ്‌കുമാർ വാഴപ്പള്ളി, ലിജോ ജോർജ്ജ്,ജോജി തോമസ്, രാഹുൽ ചങ്ങനാശേരി, റിയാസ് റെജി, വിനീഷ് മഞ്ചാടിക്കര, അനീഷ് വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.