kerala-congress-m

കോട്ടയം:യു.ഡി.ഫിൽ നിന്ന് പുറത്തായി നിൽക്കുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനവും, കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കാൻ ചെയർമാൻ ജോസ് കെ മാണിയെ ഇന്നലെ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

യു.ഡി.എഫിനെതിരെ രൂക്ഷവിമർശനമാണ് കമ്മിറ്റിയിലുണ്ടായത്. യു.‌ഡി.ഫിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ഉയർന്നില്ല. അതേ സമയം ,ഇടതു മുന്നണി നേതാക്കളുടെ അനുകൂല നിലപാടിനെ സ്വാഗതം ചെയ്തു.

 വിപ്പു ലംഘനം: കത്ത് നൽകും

ജോസഫ് വിഭാഗത്തെ വെട്ടിനിരത്തുന്നതിന് മുന്നോടിയായി, വിപ്പു ലംഘനക്കുറ്റം ചുമത്തി പി.ജെ.ജോസഫ് ,മോൻസ് ജോസഫ് എന്നിവരെ എം.എൽ.എസ്ഥാനത്തു നിന്ന് അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തു നൽകുന്നതിന് ചീഫ് വിപ്പ് റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി .കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി, വിപ്പ് ലംഘന കാര്യത്തിൽ ബാധകമാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതിനാൽ ജോസഫിന്റെയും മോൻസിന്റെയും എം.എൽഎ സ്ഥാനം നഷ്ടപ്പെടുന്ന നടപടിയുണ്ടാവാമെന്ന് യോഗം വിലയിരുത്തി..അനാരോഗ്യകാരണങ്ങളാൽ നിയമസഭയിലെത്താതിരുന്ന സി.എഫ്.തോമസ് വിപ്പ് അംഗീകരിച്ചതായി വിലയിരുത്തി നടപടി ഒഴിവാക്കും. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം ജോസഫ് പക്ഷത്തേക്ക് പോയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കെതിരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാനും തീരുമാനമായി.

രാഷ്ടീയ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം ഉണ്ടാകുമെന്ന് ജോസ് .കെ മാണി പറഞ്ഞു .തെറ്റു തിരുത്തി വരാൻ യു.ഡി.എഫ് പറയുന്നു . തെറ്റ് ചെയ്യാത്തതിനാൽ എങ്ങനെ തിരുത്തും. ഞങ്ങളോട് മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കളുടെ അനുകൂല നിലപാടിന് നന്ദിയുണ്ട്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്നതും തീരുമാനിക്കും. യു.ഡി.എഫ് തീരുമാനിക്കും മുമ്പ് തങ്ങൾ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.ജെ.ജോസഫിന് കേരളകോൺഗ്രസ് മേൽവിലാസം നഷ്ടമായതിനാൽ, ഏതു പാർട്ടിയുടെ പേരിൽ ഏതു ചിഹ്നത്തിൽ മത്സരിക്കുമെന്ന് കൂടി വ്യക്തമാക്കണമെന്ന് ജോസ് പറഞ്ഞു.

 കു​ട്ട​നാ​ട്ടിൽ യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​പി.​ജെ.​ ​ജോ​സ​ഫ്

തൊ​ടു​പു​ഴ​ ​:​ ​കു​ട്ട​നാ​ട്ടി​ൽ​ ​നാ​ളെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​പി.​ജെ.​ ​ജോ​സ​ഫ്.
ആ​ർ​ക്കും​ ​ചി​ഹ്നം​ ​ന​ൽ​കാ​ൻ​ ​ജോ​സ് ​കെ.​ ​മാ​ണി​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്നും​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.
കോ​ട​തി​ ​വി​ധി​ ​പ്ര​കാ​രം​ ​ജോ​സ് ​കെ.​ ​മാ​ണി​ക്ക് ​ചെ​യ​ർ​മാ​നാ​യി​ ​തു​ട​രാ​നോ​ ​പാ​ർ​ട്ടി​ ​യോ​ഗ​ങ്ങ​ൾ​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കാ​നോ​ ​അ​ധി​കാ​ര​മി​ല്ല.​ ​കോ​ട്ട​യ​ത്ത് ​ചേ​രു​ന്ന​ ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​നി​യ​മ​ ​വി​രു​ദ്ധ​മാ​ണ്.
തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ചി​ഹ്നം​ ​വി​ല​ങ്ങു​ ​ത​ടി​യാ​കി​ല്ല.​ ​ജോ​സ് ​കെ.​ ​മാ​ണി​ ​രാ​ജ്യ​സ​ഭാ​ ​അം​ഗ​ത്വം​ ​രാ​ജി​ ​വ​ച്ച് ​പാ​ലാ​യി​ൽ​ ​മ​ത്സ​രി​ക്കു​മെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​പാ​ലാ​യി​ൽ​ ​സ്വ​ന്തം​ ​ബൂ​ത്തി​ൽ​ 10​ ​വോ​ട്ട് ​കു​റ​വു​ ​കി​ട്ടി​യ​താ​ണ് ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​ജ​ന​പി​ന്തു​ണ​യെ​ന്നും​ ​ജോ​സ​ഫ്‌​ ​പ​റ​ഞ്ഞു.