കട്ടപ്പന: കാറും സ്‌കൂട്ടറും കൂട്ടിമുട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൈയേറ്റം ചെയ്തു. സ്‌കൂട്ടർ യാത്രികൻ ഇടുക്കി എട്ടാംമൈൽ കിഴക്കയിൽ അജയകുമാറി(48) ണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് 6.45ഓടെ ഐ.ടി.ഐ. ജംഗ്ഷനിലാണ് അപകടം. അമിതവേഗത്തിൽ വന്ന കാർ, ഇരുപതേക്കർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന അജയകുമാറിന്റെ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഇതേച്ചൊല്ലി കാർ യാത്രികരായ യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് നടുറോഡിൽ അജയകുമാറിനെ മർദിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.