രാമപുരം: വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്‌സുകൾ തെരഞ്ഞെടുത്താൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനാവുമെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല എം.എ ഇക്കണോമിക്‌സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ രാമപുരം വാരിയാനിയിൽ അഞ്ജലി ബാബുവിന് എം.എൽ.എ എക്‌സലൻസ് അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ജേതാവിന്റെ വീട്ടിലെത്തിയാണ് എം എൽ എ അവാർഡ് സമ്മാനിച്ചത്.