road


തോക്കുപാറ: റോഡ് നിർമ്മാണം കഴിഞ്ഞ് കോൺട്രാക്ടർ മടങ്ങി, റോഡരുകില ഓടപ്രശ്നത്തിന് പരിഹാരമായില്ലെന്ന് മാത്രം.രണ്ട് വർഷം മുമ്പാണ് ആറരകോടി ചിലവഴിച്ച് ഇരുട്ടുകാനം രണ്ടാം മൈൽറോഡിന്റെ ടാറിംഗ് പണി പൂർത്തിയാക്കിയത്. റോഡ് നിർമ്മാണത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് നാട്ടുകാർക്കും വാഹന യാത്രക്കാർക്കുമുള്ളത്. എന്നാൽ റോഡ8രുകിലെ ഓടയുടെ കാര്യത്തിൽ ആ കാര്യക്ഷമത കണ്ടില്ല എന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഇരുട്ടുകാനം രണ്ടാം മൈൽ റോഡിൽ തോക്കുപാറ ടൗണിനടുത്ത് പുതിയ റോഡരുകിൽ ചരിഞ്ഞ ഹൈറേഷൻ കാനനിർമ്മിക്കാനെന്നപേരിൽ ജെസിബി ഉപയോഗിച്ച് ആഴത്തിൽ മണ്ണു മാറ്റി . അവിടെ പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. അത്കൊണ്ട് തന്നെ ഇവിടം അപകട ഗർത്തങ്ങൾ രൂപംകൊള്ളുകയായിരുന്നു.റോഡിന്റെ സൈഡിൽ കാനക്കു പകരം വെള്ളം ഒഴുകാൻ ചരിച്ചു വാർക്കുന്ന ഹൈറേഷൻകോൺക്രീറ്റാണ് ചെയ്യുന്നത്. എന്നാൽ കുറച്ചു സ്ഥലങ്ങളിൽ മാത്രം ഹൈറേഷൻ കോൺക്രീറ്റ് ജോലികൾ ചെയ്തിട്ട് ഭൂരിഭാഗം ഇടങ്ങളിലും കോൺക്രീറ്റ് ചെയ്യാതെ കോൺട്രാക്ടർ സ്ഥലം വിട്ടു. റോഡരുകിലുള്ള കിടങ്ങിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടതിനെത്തുടർന്ന് മൂന്നാർ പിഡബ്ല്യുഡി ഓഫീസിൽ ജനങ്ങളുടെ നിരന്തരമായ പരാതിക്കൊടുവിലാണ് റോഡിന്റെ സൈഡ് കോൺക്രീറ്റ് പണി തുടങ്ങിയത് ഒരു മാസം മുമ്പാണ്.കോൺക്രീറ്റ് ജോലികൾ പുനരാരംഭിക്കാനായി ജെസിബി ഉപയോഗിച്ച് ഒരു കലോമീറ്റർ നീളത്തിൽ ഒരു മീറ്റർ മുതൽരണ്ടുമീറ്റർ വരെ വീതിയിൽ രണ്ടടിആഴത്തിൽ മണ്ണ് മാറ്റി. കോൺക്രീറ്റ് പണികൾ തുടങ്ങിയെങ്കിലും മുന്നുറുമീറ്റർ പിന്നിട്ടപ്പോൾ പണികൾ നിർത്തി. മണ്ണ് മാറ്റിയ റോഡരുക് ഇപ്രാവശ്യത്തെ കനത്ത മഴയെത്തുടർന്ന് മണ്ണൊലിച്ചു മാറി വലിയ കിടങ്ങുകളായി.വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽ പെടുന്നത് പതിവായി.വലിയ കാന തീർത്തതിനാൽ റോഡരുകിലെ നിരവധി വീടുകളലേക്ക് കയറാൻ പറ്റാത്ത വിധം വഴിയും നഷ്ടമായി.