പാലാ: പൂവരണി മൂലേതുണ്ടി ഭാഗത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നടുപ്പറമ്പിൽ അഖിൽ സണ്ണിയെ (19 ) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 നായിരുന്നു അപകടം.