അടിമാലി: ജവഹർ ബാൽ മഞ്ച് ദേശീയ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായി അടിമാലി ബ്ലോക്ക് മെമ്പർഷിപ്പ് വിതരണവും ഉന്നതവിജയം കൈവരിച്ചവിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ഡി സി സി സി പ്രസി ഡന്റ ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു . ജവഹർ ബാൽ മഞ്ച് അടിമാലി ബ്ലോക്ക് ചെയർമാൻ ജോവിസ് വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. പാവപ്പെട്ട ഒരു പെൺകുട്ടിയുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ ആവശ്യമായ മുഴുവൻ ചിലവുകളും ജവഹർ ബാൽ മഞ്ച് അടിമാലി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്ത് കുട്ടിയുടെ മാതാവിന് സമ്മതപത്രം കൈമാറി. ഒരു കുട്ടിക്ക് ടി വി നൽകി. തുടർന്നു നടന്ന സെമിനാർ ജോസ് കോനാട്ട് നയിച്ചു. ജില്ലാ ചെയർമാൻ മോൻസി ബേബി മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ ജോർജജ് തോമസ് , ഡിസിസി ജനറൽ സെക്രട്ടറിമാരായായ കെ. ഐ ജിസസ്സ്, പി. ആർ സലിം കുമാർ , ടി.എസ് സിദ്ദീഖ് , കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.എസ് നാസർ, എം.ഐ ജബ്ബാർ , കെ.ജെ സിബി , കെ. കൃഷ്ണമൂർത്തി , ഷിൻസ് ഏലിയാസ് ,എസ്. എ ഷാജർ ഷിന്റോ ഷാജൻ ആൽബിൻ ആന്റണി കാഞ്ഞിരം പാറ എന്നിവർ സംസാരിച്ചു