പൊൻകുന്നം: ജനസംഘം ജില്ലാ സെക്രട്ടറിയായിരിക്കെ ബലിദാനിയായ പൊൻകുന്നം ശ്രീധരൻ നായരുടെ 51ാം അനുസ്മരണദിനം ഇന്ന് നടക്കും. 1969 സെപ്തംബർ ഏഴിനാണ് എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ ഇദ്ദേഹം കൊല്ലപ്പെട്ടത്. ബി.ജെ.പി.ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 7.30ന് ചിറക്കടവിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തും.