എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യുണിയൻ യൂത്ത്മൂവ്മെന്റിന്റെ വിപുലികരണത്തിന്റെ ഭാഗമായി 1355 നമ്പർ നാറാണംതോട് ശാഖയിൽ യൂത്ത് മൂവ്മെന്റ് യൂണിറ്റ് രൂപീകരിച്ചു. യൂണിയൻ യുത്ത്മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവിനർ റെജിമോൻ പൊടിപ്പാറ,​ യൂണിയൻ കമ്മറ്റി അംഗം സാബു കെ.കെ,ശാഖാ പ്രസിഡന്റ് അരവിന്ദാക്ഷൻ,സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.പ്രജിഷ് തടത്തേൽ ( പ്രസിഡന്റ് ), രാജേഷ് ആഞ്ഞിലിമൂട്ടിൽ (സെക്രട്ടറി), സുബിൻ മരിതിമൂട്ടിൽ (വൈ. പ്രസി), സനിൽ സജി ഇടപ്പറമ്പിൽ ( യൂണിയൻ കമ്മറ്റി ),​ സുരജ് വെച്ചു കുന്നേൽ, ബിനിഷ് പ്ലാവിളയിൽ, വൈശാഖ് ഓലിയക്കൽ, രജ്ഞിത്ത് തടത്തേൽ, അനന്തു പള്ളത്ത്, ദീപക് കുളത്തിൻ മേമുറി, സജിൻ ഇടപ്പറമ്പിൽ (കമ്മറ്റി അംഗങ്ങൾ)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സൈബർ സേന ഭാരവാഹികളായി സജിൻ സജി, സുരജ് വെച്ചു കുന്നേൽ എന്നിവരെയും, ദൃത കർമ്മ സേന ഭാരവാഹികളായി ബിനിഷ് പ്ലാവിലയിൽ, വൈശാഖ് ഓലിക്കൽ, രഞ്ജിത്ത് തടത്തേൽ, അനന്തുപള്ളത്ത് എന്നിവരെയും തെരഞ്ഞെടുത്തു.