മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 'ഒരുക്കം' 12,​13 തീയതികളിൽ ഓൺലൈനായി നടത്തും. കൗൺസിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ നിർവഹിക്കും. പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ചെയർമാൻ ലാലിറ്റ് എസ് തകിടിയേൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി അഡ്വ പി.ജീരാജ്
സ്വാഗതം പറയും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ സി.എൻ മോഹനൻ, യൂണിയൻ കൗൺസിലറും പ്രീ മാര്യേജ് കൗൺസിലിംഗ് പി.ആർ ഒ യുമായ എ.കെ രാജപ്പൻ , യൂണിയൻ കൗൺസിലർമാരായ പി.എ വിശ്വംഭരൻ ,എം.എ ഷിനു, കെ.എസ് രാജേഷ് ചിറക്കടവ് , ബിബിൻ.കെ മോഹനൻ , ഹൈറേഞ്ച് യൂണിയൻ വനിതസംഘം പ്രസിഡന്റ് അരുണാ ബാബു ,യൂത്ത് മൂവ്മെന്റ്, യൂണിയൻ ചെയർമാൻ എം.വി ശ്രീകാന്ത് , എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എം.എം മജേഷ്,പ്രീ മാര്യേജ് കൗൺസിലിംഗ് കൺവീനർ പി.വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ആനിയമ്മ ജോർജ്, ബിജു പുളിക്കലേടത്ത്, ഡോ: ജോസ് ജോസഫ് ഡോ.അനൂപ് വൈക്കം, ജോർജുകുട്ടി അഗസ്തി എന്നിവർ ക്ലാസുകൾ നയിക്കും.
സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വനിതസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത് മൂവ്‌മെന്റ് കൺവീനർ കെ.റ്റി വിനോദ് പാലപ്ര, എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.എൻ രാജേന്ദ്രൻ, വൈദികസമിതി കൺവീനർ പ്രസാദ് ശാന്തികൾ, സൈബർ സേന ചെയർമാൻ
വിഷ്ണു എം.വി ,ധർമ്മസേന ചെയർമാൻ ബിനു വിഴിക്കിത്തോട്, ബാലജനയോഗം സെക്രട്ടറി അതുല്യ സുരേന്ദ്രൻ ,കുമാരി സംഘം ചെയർമാൻ
അതുല്യ ശിവദാസ്, പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് അറിയിച്ചു.