മുണ്ടക്കയം: ഇന്നലെ രാവിലെ മുതൽ ആരംഭിച്ച തോരാത്ത മഴയിൽ കൂട്ടിക്കൽ, ഇളംകാട് മേഖലയിൽ പരക്കെ മണ്ണിടിച്ചിൽ. പീരുമേട് താലൂക്കിലെ കൊക്കയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട വെമ്പാല ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ആളപായമില്ല. മഴ തുടർന്നാൽ മണ്ണിടിച്ചിൽ വ്യാപകമാവുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ഭയന്ന് വിറച്ചാണ് ആളുകൾ കഴിയുന്നത്. പുഴയിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള സാദ്ധ്യതകളും തള്ളിക്കളയുന്നില്ല.