ksrtc

കൊവിഡിൽ തളർന്ന കെ.എസ്.ആർ.ടി.സിയുടെ ആകെ പ്രതീക്ഷ ഓണക്കാലമായിരുന്നു. എന്നാൽ അതും ക്ലച്ച് പിടിച്ചില്ല. മുൻവർഷങ്ങളിൽ 20 ലക്ഷം വരുമാനം കിട്ടിയിരുന്ന കോട്ടയം ഡിപ്പോയ്ക്ക് ഇത്തവണ കിട്ടിയത് ഏകദേശം 3 ലക്ഷം മാത്രം. ഇതിൽ 40000 രൂപയും ബംഗളൂരു സർവീസിൽ നിന്നാണ്. ഓണത്തിന്റെ പിറ്റേ ദിവസം ലഭിച്ചത് 2.32 ലക്ഷം രൂപയാണ്. തിരുവോണ ദിവസം 1.98 ലക്ഷവും, സെപ്തംബർ 3 ന് ലഭിച്ചത് 3.21 ലക്ഷവും. ഓണത്തിനു ശേഷമുള്ള ഞായറാഴ്‌ചയാണ് ഏറ്റവുമധികം കളക്ഷൻ മുൻവർഷങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി 2.28 ലക്ഷം രൂപയാണ് ലഭിച്ചത്. യാത്രക്കാരില്ലാതെ വന്നതോടെ 21 സർവീസാണ് അന്ന് നടത്തിയത്.

കോട്ടയം :രണ്ടു ദീർഘദൂര സർവീസുകളാണ് ഓണക്കാലത്ത് നടത്തിയത്. കൂടാതെ തൃശൂരിലേയ്‌ക്കും, കൊട്ടാരക്കരയിലേയ്‌ക്കും.

സ്വകാര്യബസുകൾക്കും വൻനഷ്ടം

കൊവിഡിന്റെ ഇരുട്ടടിയിൽ നിന്നും സ്വകാര്യ ബസ് മേഖല ഇനിയും കരകയറിയിട്ടില്ല. ജില്ലയ്‌ക്കു പുറത്തേയ്‌ക്കുള്ള സർവീസുകൾ ഇനിയും സജീവമായിട്ടില്ല. ഓണക്കാലത്താണ് മലബാർ സർവീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്. ഇത്തവണ ഓണത്തിനു രണ്ടു ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. രണ്ടു ബസിലും പത്തിൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. നഷ്ടം കണക്കിലെടുത്ത് മാനന്തവാടി സർവീസ് പിന്നീട് റദ്ദാക്കി.