ചങ്ങനാശേരി: തെങ്ങണ,ചീരഞ്ചിറ, മൂലേൽപ്പടി,കൊല്ലമറ്റം,ചാലച്ചിറ വഴി കുറിച്ചി എം.സി. റോഡിലേക്ക് എളുപ്പമാർഗ്ഗമായ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് റോഡ് അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് എൽ.ജെ.ഡി ചീരഞ്ചിറ മേഖല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കണ്ണോട്ട-ഇടത്തറകടവ്-ചാലച്ചിറ തോട് ആഴം കൂട്ടണമെന്നാവശ്യപ്പെട്ട് ജലസേചനമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. എൽ.ജെ.ഡി. ചീരഞ്ചിറ മേഖല കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബെന്നി സി ചീരഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ മാത്യു മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. ജോജി കണ്ണംമ്പള്ളി, മനോജ് തലക്കുളം, കെ.കെ. കുട്ടപ്പൻ, എബ്രഹാം മറുകുംമൂട്ടിൽ, ജിജി കിടങ്ങൂത്തറ എന്നിവർ പങ്കെടുത്തു.