വൈക്കം : മികച്ച സ്‌കൂൾ പി.ടി.എ അവാർഡ് അക്കരപ്പാടം ഗവ യു.പി സ്‌കൂളിന് ലഭിച്ചു. വൈക്കം ഉപജില്ലയിൽ കഴിഞ്ഞ 3 വർഷമായി ഒന്നാം സ്ഥാനം നേടുന്ന സ്‌കൂൾ ഈ വർഷം കോട്ടയം റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. അദ്ധ്യാപകരുടെയും പി.ടി.എയുടെയും ഇടപെടലിനെ തുടർന്ന് കഴിഞ്ഞ 3 വർഷം കൊണ്ട് കുട്ടികളുടെ എണ്ണം 74ൽ നിന്നും 178 ആയി ഉയർന്നു.സ്‌കൂൾ വളപ്പിൽ ജൈവ പച്ചക്കറി കൃഷി, സ്‌കൂൾ മുറ്റത്തെ കോഴി വളർത്തൽ പദ്ധതി, ഫലവൃക്ഷത്തോട്ടം, നക്ഷത്ര വനം, പേപ്പർ പേന നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, ചോക്കു നിർമ്മാണം, അദ്ധ്യാപകർക്കൊപ്പം പി.ടി.എ പ്രസിഡന്റ് സമ്പത്ത് എ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.ഡി.സാബു, വികസന സമിതി അംഗങ്ങളായ എ.പി.നന്ദകുമാർ, പി.എൻ ദാസൻ, ലക്ഷ്മണൻ, കിഷോർ കുമാർ, അദ്ധ്യാപികമാരായ അഞ്ജു.കെ.എ, അനുഷ.വി, അമ്പിളി.എം.ജി, പ്രസീന ശങ്കർ, സ്മിത മേനോൻ. സബീന .എ. അലി., ബീന, സ്‌കൂൾ ഹെഡ്മാസ്റ്റർ നടേശൻ. ഇ .ആർ എന്നിവർ വിവിധ പദ്ധതികൾക്ക് നേതൃത്വം നല്കുന്നു.