മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനടുത്ത് പ്രവർത്തിക്കുന്ന പ്രിയദർശിനി അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകന്നേരം 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന അദ്ധ്യക്ഷത വഹിക്കും. അങ്കണവാടിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും.