പാലാ:ശിഷ്യന്മാർ എത്ര ഉന്നതിയിൽ എത്തിയാലും അവരെ പഴയ ശിഷ്യന്മാരായിത്തന്നെ കാണാൻ മാത്രം കഴിയുന്ന നിർമലമായ മനസാണ് അദ്ധ്യാപകന്റേതെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു. പാലാ സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഫലം പ്രസിഡന്റ് ജോർജ് .സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അദ്ധ്യാപകദിന സന്ദേശം നൽകി. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,പ്രഫ. കെ. പി.ആഗസ്തി,പ്രഫ. കെ. പി. ജോസഫ്, പ്രഫ. അഗസ്റ്റിൻ ഇടശ്ശേരി, ഡോ. സി. എസ്. മേനോൻ, ചാക്കോ സി പൊരിയത്ത്, ജോർജ് കുളങ്ങര, പ്രഫ. മാത്യു പവ്വത്ത്, പ്രഫ. ജോസ് മാത്യു,ഡോ.ആൻസി ജോസഫ്, പ്രഫ. ഡാന്റി ജോസഫ്, പി.എസ്. മധുസൂദനൻ, രവി പുലിയന്നൂർ, പ്രഫ. ഡെന്നിസ് മൈക്കിൾ, ആൻസമ്മ തോമസ്, തോമസ് മൂന്നാനപ്പള്ളി, സുനിൽ പാലാ, ലീലാ കൃഷ്ണൻകുട്ടി, ഉഷാ ശശിധരൻ, സുഷമാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.