കൂരാലി:ഉമ്മൻചാണ്ടി നിയമസഭാസാമാജികനായി 50 വർഷങ്ങൾ പൂർത്തിയാക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ നടത്തിപ്പിനായി എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് സ്വാഗതസംഘം രൂപീകരിച്ചു.17ന് വൈകിട്ട് 4ന് കൂരാലി, കൊപ്രാക്കളം, മഞ്ചക്കുഴി എന്നിവിടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് കോട്ടയത്ത് നടക്കുന്ന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ .ചന്ദ്രമോഹൻ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വി.ഐ. അബ്ദുൽ കരീം, അഡ്വ. ബൈജു ഇടപ്പാടിക്കരോട്ട്, ജോജോ ചീരാംകുഴിയിൽ, ജോസ് മറ്റമുണ്ടയിൽ, തോമസ് പാലക്കുഴ, അഡ്വ. ബിജു ഈരൂരിക്കൽ, മജോ കാനത്തിൽ, അഭിജിത്ത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കളം, ജിഷ്ണു പറപ്പള്ളിൽ, സജി കണിയാപറമ്പിൽ ജോണി കുന്നപ്പള്ളി, ജോയ് പതിയിൽ, ഡിജോ ഇരുപ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു.
.