എലിക്കുളം: ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ തുക അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉരുളികുന്നത്തു നടക്കും. ജില്ലാ പഞ്ചായത്തിൽ നിന്നും പത്ത് ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് നവീകരിച്ച താഷ്ക്കൻ്റ് കുളത്തിന്റേയും(തെക്കേക്കുളം), ഉരുളികുന്നം ഉദയ അങ്കനവാടിക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷത്തിലേറെ രൂപ മുതൽ മുടക്കി നിർമ്മിച്ച വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. താഷ്ക്കൻ്റ് കുളം ഉദ്ഘാടനം 11 ന് ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയ് നിർവഹിക്കും' എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.സുമംഗലദേവി അദ്ധ്യക്ഷത വഹിക്കും' ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക. പഞ്ചായത്തംഗങ്ങളായ ടോമി കപ്പിലുമാക്കൽ, ജെയിംസ് ജീരകത്തിൽ, സുശീലൻ പണിക്കർ എന്നിവർ സംസാരിക്കും. വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാത്തച്ചൻ താമരശ്ശേരി 11.30 ന് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക അദ്ധ്യക്ഷത വഹിക്കും എലിക്കുളം ഗ്രാമപഞ്ചായത്തംഗം എം.പി.സുമംഗല ദേവി മുഖ്യപ്രഭാഷണം നടത്തും. വാർഡംഗം ടോമി കപ്പിലു മാക്കൽ ആശംസകളർപ്പിച്ച് സംസാരിക്കും.