പാലാ : പാൽ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ ക്ഷീരകർഷകരുടെ ജീവിത നിലവാരം ഉയർത്താനാകുമെന്ന് മാണി.സി കാപ്പൻ എം എൽ എ പറഞ്ഞു.

ഭരണങ്ങാനം പഞ്ചായത്തിൽ സർക്കാർ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശ്രീലത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു എ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, മോളി ബേബി, ബിന്ദു ശ്യാം, അൽഫോൻസാ ദോസ്, നാരായണൻ നായർ, ജെസി ജോസ്, സരോജനി രാജപ്പൻ, ജോസഫ് സെബാസ്റ്റ്യൻ, മാത്തുക്കുട്ടി മാത്യു, ബീന സജി, ട്രീസ സെബാസ്റ്റ്യൻ, അനമോൾ മാത്യു, വൽസമ്മ ജോൺ, വിനോദ് വേരനാനി, ക്ഷീര വികസന ഓഫീസർ ലതീഷ്‌കുമാർ പി വി എന്നിവർ പ്രസംഗിച്ചു.