കോട്ടയം : രോഗികളെ കൊണ്ടു പോകുന്നതിന്റെ മറവിൽ അനാവശ്യമായി സൈറണിട്ട് ആളുകളെ ഭയപ്പെടുത്തുകയും, കൂളിംഗ് സ്റ്റിക്കർ ഒട്ടിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ആംബുലൻസുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽ പരിശോധന. 12 ആംബുലൻസുകൾക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ പറഞ്ഞു. രോഗികളുമായി പോകുന്ന ആംബുലൻസുകൾ തടഞ്ഞു നിറുത്തുന്നതിന് നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ എത്തിയാണ് പരിശോധന നടത്തിയത്.