കോട്ടയം: മുൻ ഗവർണറും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന കെ എം ചാണ്ടിയുടെ ഇരുപത്തിരണ്ടാം ചരമവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,കെ.സി ജോസഫ് എം.എൽ.എ, നേതാക്കളായ കുര്യൻ ജോയി, ഡോ പി.ആർ സോന,ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു