തിരുവാർപ്പ്: ശ്രീകൃഷ്ണഗാനസഭ അഷ്ടമിരോഹിണിയുടെ ഭാഗമായി നടത്തുന്ന ചെമ്പൈ സംഗീതോപാസാന ഓൺലൈനായി സംഘടിപ്പിക്കും. 10ന് വൈകിട്ട് അഞ്ച് വരെ കലാകാരൻമാർക്ക് പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ വിശദമായ രാഗ സ്വര വിസ്താരങ്ങളോടെയുള്ള കീർത്തനം ഗാനസഭയുടെ ഫെയ്സ് ബുക്ക് പേജായ തിരുവാർപ്പ് ശ്രീകൃഷ്ണഗാനസഭയിലേയ്ക്ക് റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കണം. സംഗീതാരാധന രാവിലെ 7.30ന് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ വിക്രമൻ വാര്യർ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി ടി.കെ.ചന്ദ്രബാബു അറിയിച്ചു. ഫോൺ: 9645166245,9400011328, 8075077893.