obit-lilly-84

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഉപ്പുതറ ചീന്തലാർ കാപ്പിപതാൽ മണ്ണിൽ പരേതനായ രവിയുടെ ഭാര്യ ലില്ലി(84) യാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 17ന് രോഗം സ്ഥിരീകരിച്ച മകന്റെ സമ്പർക്കത്തിലൂടെയാണ് ലില്ലിക്ക് രോഗം പിടിപെട്ടത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 20ന് നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് ലില്ലിക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ എട്ടോടെ മരണമടഞ്ഞത്. മകൻ യശോധരൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. യശോധരന്റെ ഭാര്യ ഗിരിജ, മക്കൾ ശ്രീജിത്, വിഷ്ണു എന്നിവർക്കും രോഗം ബാധിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കൊവിഡ് മുക്തരായി വീട്ടിലെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു.