കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്തായി കാണക്കാരി ഗ്രാമപഞ്ചായത്തിനെ ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രഖ്യാപിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു ഡിജിറ്റൽ പ്രഖ്യാപനം.10 ലക്ഷം രൂപ ചിലവഴിച്ചാണ് വിവിധ വകുപ്പുകളുടെ കൈകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ ഡിജിറ്റലാക്കിയത്. തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ബിനു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് പി ചെറിയാൻ, വൈസ് പ്രസിഡന്റ് മിനു മനോജ്, സെക്രട്ടറി ബെന്നി ജേക്കബ്, കരകുളം ഗ്രാമീണ പഠന കേന്ദ്ര പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
വിവരങ്ങൾ വിരൽതുമ്പിൽ :
1. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും കെട്ടിടനമ്പർ അടിസ്ഥാനത്തിൽ ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കുടുംബ അടിസ്ഥാനത്തിൽ മുഴുവൻ ജനസംഖ്യയും പട്ടികപ്പെടുത്തി. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
2. വാർഡ് തല വിവരങ്ങൾ
3. ജലസ്രോതസുകളുടെയും, ജലസേചനകുടിവെള്ളവിതരണ പദ്ധതികളുടെയും വിവരങ്ങൾ.
4. മണ്ണ്ജലസംരക്ഷണ പദ്ധതികൾ
5. തരിശു ഭൂമി, കൃഷിഭൂമി, വികസിത പദ്ധതികൾ.
6. റോഡുകളുടെ അവസ്ഥ
7. കൃഷി സംബന്ധമായ പൂർണവിവരങ്ങൾ
8. വിനോദസഞ്ചാരം തുടങ്ങിയ മറ്റ് മേഖലകളുടെ വിവരങ്ങൾ.
9. പരിസ്ഥിതി പ്രത്യാഘാത പ്രദേശങ്ങൾ തുടങ്ങിയവ.
ലഭ്യമായ മാപ്പുകൾ :
1. വില്ലേജ് മാപ്പ്
2. പഞ്ചായത്ത് അതിർത്തി മാപ്പ്
3. വാർഡ് അതിർത്തി മാപ്പ്
4. ഭൂവിനിയോഗ മാപ്പ്
5. ആസ്തി ഭൂപടം
6. റോഡ് കണ്ര്രകിവിറ്റി മാപ്പ്
7. ജല വിഭവ ഭൂപടം
8. സ്ട്രീറ്റ് ലൈറ്റ് മാപ്പ്