harikrishnan

അടിമാലി: ആദിവാസി ബാലനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ കട്ടമുടികുടി ആദിവാസി കോളനിയിലെ പെരുമാളിന്റെ മകൻ ഹരികൃഷ്ണനെ ( 15 ) യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നാട്ടുകാർ ഹരികൃഷ്ണനെ മരിച്ച നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എറണാകുളം ജില്ലയിലെ മഴുവന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അടിമാലി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. സരോജനിയാണ് മാതാവ്. യദു കൃഷ്ണൻ സഹോദരനാണ്.