പാലാ : മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേർപ്പുങ്കലിൽ ആണ്ടൂർ കവലയ്ക്ക് സമീപമാണ് 45- 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കിടങ്ങൂർ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീല നിക്കറും ചാരനിറത്തിലുള്ള ഷർട്ടുമാണ് വേഷം. എന്തെങ്കിലും സൂചന ലഭിക്കുന്നവർ കിടങ്ങൂർ പൊലീസുമായി ബസപ്പെടുക. ഫോൺ: 04822 254195.