upavasasamaram

വൈക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ജനദ്റോഹനയങ്ങൾക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം മറവൻന്തുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മ​റ്റി ചുങ്കം കവലയിൽ നടത്തിയ ഉപവാസസമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി.തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ.അനീഷ്, എം.ശശി, കെ.സജീവൻ, മോഹൻ.കെ.തോട്ടുപുറം, സുവർണ്ണൻ, പോൾ തോമസ്, കെ.ആർ.അശോകൻ, അനിരുദ്ധൻ, സി.വി.ഡാങ്കെ, എം.എൻ.സാന്റി, സുധീഷ്, പി.ടി.വിജയൻ എന്നിവർ പങ്കെടുത്തു.