വൈക്കം: നഗരസഭ 5, 7 വാർഡുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന കുരിയപ്പുറം തോടിന് സംരക്ഷണഭിത്തി കെട്ടി അധികജലം വലിയാനപ്പുഴയിലേക്ക് ഒഴുക്കുന്നതിന് വൈക്കം ഇറിഗേഷൻ വകുപ്പ് നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് കൗൺസിലർ എസ്. ഹരിദാസൻ നായർ, ഏഴാം വാർഡ് കൗൺസിലർ വി. അനൂപ്, മൈനർ ഇറിഗേഷൻ അസി. എൻജിനീയർ കെ. സുനിൽ, ഓവർസിയർ പ്രീതിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സന്തോഷ്, കെ.ശിവപ്രസാദ്, വി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.