കൊടുങ്ങൂർ:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും സൗജന്യമായി സൗര റാന്തൽ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. റാന്തൽ കൈമാറി ബ്ലോക്ക് പ്രസിഡന്റ് കെ.പി .ബാലഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.റാന്തൽ ലഭിക്കാത്ത ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് ജാതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി ഹാജരാക്കി സൗര റാന്തൽ കൈപ്പറ്റാം.