വാഴൂർ:ഉള്ളായം തകിടിപ്പുറത്തെ ബി.എസ്.എൻ.എൽ മൊബൈൽ ടവറിന്റെ പവർ യൂണിറ്റ് അപകടാവസ്ഥയിൽ. മഴ വെള്ളം നേരിട്ട് യൂണിറ്റിലേയ്ക്കാണ് വീഴുന്നത്.സംരക്ഷണ വേലിയും മേൽക്കൂരയും തകർന്നു. ഷോർട് സർക്യൂട്ട് മൂലം ചുറ്റുമുള്ള വേലിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കുന്നുണ്ട്.കൊച്ചു കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡിന് സമീപമാണ് പവർ യൂണിറ്റ്.യൂണിറ്റിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.