hindu

കോട്ടയം : പത്തനംതിട്ടിയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ധർണ അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവതിക്ക് നീതി ഉറപ്പുവരുത്തുക, ആരോഗ്യ മന്ത്രി മാപ്പ് പറയുക. സർക്കാർ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പെൺകുട്ടിക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, പി.ജി.ബിജുകുമാർ, കെ.പി.ഭുവനേശ് തുടങ്ങിയവർ സംസാരിച്ചു.