കൂരാലി: പൊൻകുന്നം ശ്രീധരൻ നായർ അനുസ്മരണ യോഗം നടത്തി. ഇളങ്ങുളത്ത് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ പൊൻകുന്നം ശ്രീധരൻ നായരുടെ സഹപ്രവർത്തകനായ പനമറ്റം രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് കീച്ചേരി, മണ്ഡലം സെക്രട്ടറി സരീഷ്‌കുമാർ, പഞ്ചായത്തംഗം ശ്രീജാ സരീഷ് തുടങ്ങിയവർ സംസാരിച്ചു.
.