പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാനായി അനീഷ് ഇരട്ടയാനി കെഴുവൻകുളം, വൈസ് ചെയർമാനായി സുധീഷ് ചെമ്പൻകുളം തിടനാട്, കൺവീനറായി അരുൺ കുളംമ്പള്ളിൽ മൂന്നാംതോട്, കമ്മിറ്റി അംഗങ്ങളായി അനീഷ് കോലത്ത് വലവൂർ, സൂരജ് പാലാ, സനൽ മണ്ണൂർ പൂഞ്ഞാർ, സുമോദ് വളയത്തിൽ മീനച്ചിൽ, നിധിൻ കുന്നത്ത് ഇടമറ്റം, മനുക്കുട്ടൻ നള്ളേമുറിയിൽ രാമപുരം, സജി മൂന്നിലവ്, അനീഷ് പുളിന്തറയിൽ മാറിടം എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്ററ്റീവ് കമ്മിറ്റി കൺവീനർ എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ലാലിറ്റ് എസ്.തകടിയേൽ ആശംസ പ്രസംഗം നടത്തി.