bala

കോട്ടയം: പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രീകൃഷ്ണ ജീവിതം ഉദാത്ത മാതൃകയാണെന്നും ഉള്ളവനും ഇല്ലാത്തവനും കഷ്ടതകൾ ഒരുപോലെയാണെന്നും കൊവിഡ് നോഡൽ ഓഫീസറും കോട്ടയം മെഡിക്കൽ കോളേജ് പകച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ.സജിത്ത് കുമാർ പറഞ്ഞു. ബാലഗോകുലം ജില്ല സമിതി സംഘടിപ്പിച്ച മുരളീരവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം തൃകൈകാട്ടു സ്വാമിയാർ മഠത്തിൽ നടന്ന സമ്മേളനം ബാലഗോകുലം ജില്ല പ്രസിഡന്റ് എൻ. മനു മാഷ് അദ്ധ്യക്ഷത വഹിച്ചു രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് പി.ആർ സജീവ് മുഖ്യപ്രഭാഷണം നടത്തി.ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഉണ്ണികൃഷ്ണൻ ജന്മാഷ്ടമി സന്ദേശം നൽകി. ഡോ. സജിത്ത് കുമാറിനെ ബാലഗോകുലത്തിന്റെ ഉപഹാരം മേഖല അധ്യക്ഷൻ വി.എസ് മധുസൂദനൻ സമ്മാനിച്ചു. മേഖല കാര്യദർശി പി.സി ഗിരീഷ് കുമാർ ജില്ലാസെക്രട്ടറി പ്രതീഷ് മോഹൻ സംഘടന സെക്രട്ടറി മനുകൃഷ്ണ സഹ ഭഗിനി പ്രമുഖ സിന്ധു മനോജ് എന്നിവർ സംസാരിച്ചു.