drug

കോട്ടയം: ബംഗളൂരുവിൽ പിടിയിലായ ലഹരി മാഫിയ സംഘത്തിന്റെ കണ്ണികൾ ജില്ലയിലും. കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിലേയ്‌ക്ക് ഈ സംഘങ്ങൾ എത്തിച്ചതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന ഒരു ഗുണ്ടാസംഘത്തലവനും ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടകളുമാണ് ബംഗളൂരുവിൽ നിന്നും ഇവ ജില്ലയിൽ എത്തിക്കുന്നത്. ചങ്ങനാശേരിയിലെ വീട് കേന്ദ്രീകരിച്ചും, കളത്തിപ്പടിയിലെയും ഏറ്റുമാനൂരിലെയും രഹസ്യയിടങ്ങൾ കേന്ദ്രീകരിച്ചും ലഹരിപ്പാർട്ടികൾ നടന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ലഹരിയ്‌ക്കായി വിനോദയാത്ര

ജില്ലയിലേയ്‌ക്കു വീര്യം കൂടിയ എം അടക്കമുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നത് ബംഗളൂരുവിൽ നിന്നാണ് . ആർപ്പൂക്കര സ്വദേശിയായ ഗുണ്ടാ സംഘത്തലവനും ഇയാളുടെ അനുയായികളുമാണ് ഇത് എത്തിച്ചിരുന്നത്. ലോക്ക് ഡൗണിനു മുൻപ് ഇയാളുടെ സംഘത്തിലുള്ള യുവാക്കൾ വലിയ വാഹനങ്ങളിൽ "വിനോദയാത്ര" നടത്തിയിരുന്നു. മടങ്ങിവന്നപ്പോൾ ബാഗുകളിലും വാഹനങ്ങളുടെ രഹസ്യഅറകളിലും വൻതോതിലാണ് ലഹരിമരുന്നുകൾ കടത്തിയത്.

കടത്താൻ ആഡംബര കാറുകൾ

ബംഗളൂരുവിൽ നിന്നും ലഹരി കടത്താൻ ആഡംബരക്കാറുകളാണ് ജില്ലയിലെ ഗുണ്ടാ സംഘം ഉപയോഗിക്കുന്നത്. ബ്ലേഡ് പലിശയ്‌ക്ക് പണം കടം നൽകിയ ശേഷം, പണയത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ ലഹരിക്കടത്തിനു വേണ്ടി മാഫിയ സംഘങ്ങൾ ഉപയോഗിക്കും. ആഡംബര കാറുകളിൽ സ്ത്രീകളെ ഇരുത്തിയാണ് ലഹരിമരുന്നുകൾ കൊണ്ടുവരുന്നത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ പഴം,പച്ചക്കറി വാഹനങ്ങളിലായി കടത്ത്.

ബംഗളൂരുവിൽ അടുത്ത ബന്ധം

ജില്ലയിലേയ്‌ക്ക് കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആർപ്പൂക്കര സ്വദേശിയായ ഗുണ്ടാ സംഘത്തലവന് ബംഗളൂരുവിലെ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇയാൾ വഴിയാണ് ജില്ലയിലേയ്‌ക്കു മയക്കുമരുന്നുകൾ എത്തുന്നത്. എം, നൈട്രോ സെപ്പാം, നെട്രോസ്‌പാം ഗുളികളകളും അടക്കം ഇവിടേയ്ക്ക് എത്തിക്കുന്നതും ഇയാളുടെ നേതൃത്വത്തിലുള്ള ഗാണ്ടാ സംഘമാണ്.

 ലഹരിമരുന്നുകൾ

കോട്ടയത്ത്

എത്തിച്ചതായി

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

നൈട്രോ സെപ്പാം,

നെട്രോസ്‌പാം,

എം ഗുളികകളും

ജില്ലയിലെത്തുന്നു.

ചങ്ങനാശേരിയിലും

കളത്തിപ്പടിയിലും

ഏറ്റുമാനൂരും

ലഹരിപ്പാർട്ടികൾ