കറുകച്ചാൽ: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. വെട്ടിക്കാവുങ്കൽ പതാൽപറമ്പിൽ രാജീവ് (44) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടരയോടെ പൊലീസ് പട്രോളിംഗിനിടയിൽ സംശയാസ്പദമായി റോഡരികിൽ നിന്ന ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുണ്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.