covid

കോട്ടയം : ജില്ലയിൽ 196 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 191 പേർക്കും സമ്പർക്കത്തിലൂടെയാണ് . ആകെ 2356 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-19, പനച്ചിക്കാട്-12, തിരുവാർപ്പ്-11, അയർക്കുന്നം-10, പാമ്പാടി-9, ചങ്ങനാശേരി, വാകത്താനം-8 വീതം, അയ്മനം, ഈരാറ്റുപേട്ട-7 വീതം, ഏറ്റുമാനൂർ, കറുകച്ചാൽ-6 വീതം, കുമരകം, തലയാഴം, കുറിച്ചി, മണർകാട്-5 വീതം എന്നിവയാണ് സമ്പർക്കം മൂലമുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. രോഗം ഭേദമായ 90 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5362 പേർ രോഗബാധിതരായി. 3538 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 17967 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.