കട്ടപ്പന: ചെറുതോണിയിലെ കേരളകോൺഗ്രസ് റിലേ സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. പ്രസിഡന്റ് ജോയി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. തോമസ് പെരുമന ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജി.മലയാറ്റ്, ചെറിയാൻ പി.ജോസഫ്, പാപ്പ പൂമറ്റം, രാജൻ കുമ്പഴ, ടി.വി. മുരളി, റോബിൻ വട്ടക്കാനാ, സോജി പൊട്ടനാനി, റെജി വാലുമ്മേൽ തുടങ്ങിയവർ പങ്കെടുത്തു.