കോട്ടയം: കിഫ്ബി ധനസഹായത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതിയിൽ ജില്ലയിൽ നിർമിച്ച മൂന്ന് സ്‌കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാലാ എം.ജി.ജി.എച്ച്.എസ്.എസ്, പൊൻകുന്നം ജി.വി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളാണ് സംസ്ഥാനത്തെ മറ്റ് 31 സ്‌കൂൾ മന്ദിരങ്ങൾക്കൊപ്പം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. പാലാ എം.ജി.ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ മാണി കാപ്പൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോസ് കെ. മാണി എം.പി, മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, കൗൺസിലർ ബിജി ജോജോ, എ.ഇ.ഒ കെ.ബി ശ്രീകല, പ്രിൻസിപ്പൽ സി.എൻ. വിഷ്ണു കുമാർ, ഹെഡ്മിസ്ട്രസ് വി.ജി രമണി തുടങ്ങിയവർ പങ്കെടുത്തു.
പൊൻകുന്നം ജി.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൾ ഡോ. എൻ. ജയരാജ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയ ശ്രീധർ ,ജില്ലാ പഞ്ചായത്തംഗം ശശികലാ നായർ , വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. ആർ. ഷൈല , പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.ജെ പ്രസാദ്, ഹെഡ്മിസ്ട്രസ് കെ.വി ബീന തുടങ്ങിയവർ പങ്കെടുത്തു
തൃക്കൊടിത്താനം ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സി.എഫ്. തോമസ് എം.എൽ.എ വീഡിയോ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ,ജില്ലാ പഞ്ചായത്തംഗം വി.കെ സുനിൽ കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. ആർ. ഷൈല , പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.ജെ പ്രസാദ്, ഹെഡ്മിസ്ട്രസ് ഉഷ എലിസബത്ത് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.