church

അടിമാലി: യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് അടിമാലിയിൽ ത്രിദിന ഉപവാസ സമരം ആരംഭിച്ചു. സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിനു മുൻപിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമരം. വെള്ളിയാഴ്ചവരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള റിലേ ഉപസാവ സത്യാഗ്രഹ സമരത്തിന് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസാണ് നേതൃത്വം നൽകുന്നത്. സമരത്തിൽ മെത്രാപ്പൊലീത്തമാരും വൈദികരും സഭാമാനേജിംങ് കമ്മിറ്റിയംഗങ്ങളും പള്ളി
ഭരണസമിതിയംഗംങ്ങളും ഭക്തസംഘടനാ ഭാരവാഹികളും അൽമായരും പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഫാ. എൽദോസ് കൂറ്റപ്പാല കോർഎപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ.ഐസക് മേനോത്തുമാലിൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഫാ. എൽദോസ്
ആര്യപ്പിള്ളിൽ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, പോൾമാത്യു കുറ്റിശ്രക്കുടി, റ്റി.സി വർഗീസ്, സൺഡേസ്‌കൂൾ ഭാരവാഹികൾ, വാളറ,തോക്കുപാറ, മാമലക്കണ്ടം, കൊന്നത്തടി, പഴമ്പിള്ളിച്ചാൽ, രാജകുമാരി,പടിക്കപ്പ്, മുട്ടുകാട്, കല്ലാർ, മറയൂർ എന്നീ പള്ളികളിൽ നിന്നുള്ളപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.