കട്ടപ്പന: ഉപ്പുതറ പാലം ജംഗ്ഷന്‍ മുതല്‍ മേച്ചേരിക്കട വരെയുള്ള ഭാഗത്തെ സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നാളെ ഉച്ചയ്ക്ക് 12 മുതല്‍ ഉപ്പുതറ സി.എച്ച്.സിയില്‍ കൊവിഡ് പരിശോധന നടത്തും. വ്യക്തിയുടെയും സ്ഥാപനത്തിന്റെയും പേര്, ഫോണ്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്ന് രാത്രി ഏഴിനുമുമ്പ് 9946022765 എന്ന വാട്‌സാപ്പ് നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. മുഴുവന്‍ പേരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അറിയിച്ചു.