പൊൻകുന്നം: മോഷ്ടിച്ച സ്‌കൂട്ടറുമായി ഈരാട്ടുപേട്ട നടയ്ക്കൽ മുളന്താനത്ത് മനാഫ്(പുഞ്ചിരി മനാഫ് 28) അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഈരാട്ടുപേട്ടയിൽ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറിൽ യാത്ര ചെയ്യവേ വാഹനപരിശോധനയ്ക്കിടെയാണ് പൊൻകുന്നം പൊലീസ് ഇയാളെ പിടികൂടിയത്. ഈരാറ്റുപേട്ട സ്റ്റേഷനിൽ ഇയാൾ പ്രതിയായി വിവിധ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.സന്തോഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഷിഹാബുദീൻ, എസ്.ഐ. മനോജ് കുമാർ, സി.പി.ഒ.മാരായ അജിത്ത്, അഭിലാഷ്, ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മനാഫിനെ പൊൻകുന്നം സബ്ജയിലിൽ റിമാൻഡ് ചെയ്തു.