കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാന പാതയിൽ നിന്നു നിയന്ത്രണംവിട്ട കാർ 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30ഓടെ പെരിയോൻകവല കുരിശിനുസമീപമാണ് അപകടം. കോട്ടയത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കട്ടപ്പന പേഴുങ്കണ്ടം സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. താഴ്ചയിലേക്കു മറിഞ്ഞ കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ചേർന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.