തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ.എൻ.എസ് തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘം നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ പേരിൽ കൊല്ലം ആസ്ഥാനമാക്കി സർവകലാശാല അനുവദിച്ച സംസ്ഥാന സർക്കാർ നടപടിയിൽ യോഗം നന്ദി രേഖപ്പെടുത്തി. എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ പത്തിൽ എട്ടു റീജിയണുകളിൽ വെള്ളാപ്പള്ളി പാനൽ എതിരില്ലാതെ വിജയിച്ചതിനെ യോഗം അഭിനന്ദിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ധന്യ പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ കെ എസ് അജീഷ് കുമാർ മുഖ്യ പ്രസംഗം നടത്തി. ഗിരിജാ കമൽ, ശ്രീകല വി ആർ, വൽസ മോഹനൻ, രാജി ദേവരാജൻ, ഓമനരാമകൃഷ്ണൻ, സലിജാ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ബീനാ പ്രകാശ് സ്വാഗതവും ആശ അനീഷ് നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘം നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.