കോട്ടയം : കൊവിഡ് കാലത്ത് വായ്‌പകൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും എൻ.സി.പി ജില്ലാ പ്രസിഡന്റ് സാജു എം.ഫിലിപ്പ് ആവശ്യപ്പെട്ടു. വായ്‌പാ മോറട്ടോറിയം കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരണമെന്നാവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജി മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു കപ്പക്കാല, എം.എസ് രാജഗോപാൽ, ജോർജ് മരങ്ങോലി, ബഷീർ കണ്ണാട്ട് എന്നിവർ പ്രസംഗിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, പി.കെ ആനന്ദക്കുട്ടൻ, സുരേഷ് ബാബു, തോമസ് തീപ്പൊരി, തോമസ്‌കുട്ടി, എം.കെ ഗോപാലകൃഷ്‌ണൻ, അജു പാറത്തോട് എന്നിവർ വിവിധ സ്ഥലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്‌തു.