വെള്ളൂർ : മൂവാ​റ്റുപുഴയാറിലെ മണൽ ലേലം ചെയ്ത് ഖനനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അസംഘടിത തൊഴിലളി കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ നിലവിൽ 6 മണൽ സൈ​റ്റുകളുണ്ടായിരുന്നു. സൈ​റ്റുകൾ വർദ്ധിപ്പിച്ച് തൊഴിലാളികൾക്ക് പണി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കണം. സമീപ പഞ്ചായത്തായ പിറവത്ത് മണൽ ഖനനം ആരംഭിച്ചിട്ട് ആഴ്ചകളായി. മണൽ ഖനനം ആരംഭിച്ചാൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഒഴിവാക്കാനാകും. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തൊഴിലാളികൾക്ക് ആശ്വാസമാകുന്ന മണൽ ഖനനം ആരംഭിക്കുന്നതിന് ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. ഷെരിഫ്, ഷിജോ.പി.തങ്കപ്പൻ, സിന്ധു ഷാജി, റാഫിയ അസ്സി, സുരേഷ്.പി.ആർ, ലീല ചെറുകുഴി, ഷാലുമോൻ. പി.എസ്, റിജിൽ.പി.എം, രഞ്ജിത്.പി.എ, ബിനു.സി.ജി എന്നിവർ പ്രസംഗിച്ചു