intuc

വൈക്കം : ഐ.എൻ.ടി.യു.സി വൈക്കം ടൗൺ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് നേതാവായിരുന്ന എ.കെ.സോമന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് വിതരണം ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മി​റ്റിയംഗം പി.വി.പ്രസാദ്, ഇടവട്ടം ജയകുമാർ, എം.ടി.അനിൽകുമാർ, കെ.കെ.സചീവോത്തമൻ, വൈക്കം ജയൻ, സന്തോഷ് ചക്കനാടൻ, ജിജി പുന്നപ്പുഴി, ജോൺ എന്നിവർ പ്രസംഗിച്ചു.