വൈക്കം : വേൾഡ് മലയാളി ഫെഡറേഷൻ നടത്തിയ ഇന്റർനാഷണൽ മിമിക്രി മൽസരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫ്ലവേഴ്സ് കോമഡി താരം അശ്വന്ത് അനിൽകുമാറിനെ കെ.എസ്.യു താലൂക്ക് കമ്മിറ്റി അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് ജോൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് മൊമന്റൊ നൽകി. അക്ഷയ് കുന്നേത്തറ, പി.വി.പ്രസാദ്, ഇടവട്ടം ജയകുമാർ, എം.ടി.അനിൽകുമാർ, ജോർജ്ജ് വർഗ്ഗീസ്, വർഗ്ഗീസ് പുത്തൻചിറ, വൈക്കം ജയൻ, സന്തോഷ് ചക്കനാടൻ, ജോസ് അണിമംഗലം എന്നിവർ പ്രസംഗിച്ചു.